കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം പഞ്ചായത്തിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള വെങ്ങാനൂർ മേക്കുംകര ശ്രീനീലകേശി മുടിപ്പുര . തെക്കൻ കേരളത്തിലെ പ്രശസ്തമായ നീലകേശി മുടിപ്പുര. മൂന്നുവർഷത്തിലൊരിക്കൽ നടക്കാറുള്ള ദിക്ക്ബലിയിലൂടെയും ആറാട്ടു കൂടുമ്പോൾ നടന്നുവരുന്ന പറണേറ്റിലൂടെയും പ്രസിദ്ധമായ ക്ഷേത്രം . ആയ് രാജവംശ രാജാക്കന്മാരുടെ ചരിത്രസ്മൃതികളുണരുന്ന വിഴിഞ്ഞം. വിഴിഞ്ഞത്തു നിന്നും കുറച്ചു അകന്നുമാറിയ മനോഹര ഗ്രാമമാണ് വെങ്ങാനൂർ. വെങ്ങാനൂരിൻ്റെ തിരുനെറ്റിയിൽ വെള്ള ചന്ദനക്കുറിയായി വിളങ്ങുന്ന ഗംഗയാർ തോട് ,ബാലരാമപുരത്തു നിന്നും ചരക്കുകയറ്റി വള്ളങ്ങളിൽ വിഴിഞ്ഞം തുറമുഖത്തെത്തിക്കാൻ മാർത്താണ്ഡവർമ മഹാരാജാവിൻ്റെ കാലത്തു നിർമിക്കപ്പെട്ട ഈതോടു രാജഭരണകാലം അവശേഷിപ്പിച്ച നേട്ടങ്ങളിലൊന്നാണ് . എട്ടുവീട്ടിൽ പിള്ളമാരിൽ പ്രമുഖനായ വെങ്ങാനൂർ പിള്ളയുടെയും സാമൂഹ്യപരിഷ്കർത്താവായ അയ്യങ്കാളിയുടേയുടെയും ജന്മനാടായ വെങ്ങാനൂർ.